പ്രണയം തുറന്ന് പറഞ്ഞ് താരം! നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു | Aristo Suresh concept of his marriage

Aristo Suresh concept of his marriage: ഒരു ചെറിയ പാട്ട് കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഹിറ്റ് ഗാനം ആലപിച്ചതിൽ പിന്നെ അരിസ്റ്റോ സുരേഷിനെ അറിയാത്ത മലയാളികൾ ആരും തന്നെയില്ല. തിരുവനന്തപുരം സ്വദേശി ആയ ഇദ്ദേഹം നാടൻപാട്ടിലൂടെയെല്ലാം നിരവധി ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ്.

ഇപ്പോൾ അരിസ്റ്റോ സുരേഷ് തന്റെ പ്രണയത്തെ കുറിച്ചാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ കാമുകിയുടെ പേര് ഇത് വരെ വെളിപ്പെടുത്തിയിട്ട് ഇല്ല. സിനിമയിൽ വന്നതിന് ശേഷം ആണ് പ്രേമം എല്ലാം അറിയുന്നതെന്നും അതിന് മുൻപൊക്കെ പോലീസ് സ്റ്റേഷനും കോടതിയും ആശുപത്രിയുമൊക്കെ ആയാണ് ജീവിതം മുൻപോട്ട് പോയിരുന്നതെന്ന് എന്നാണ് ഇദ്ദേഹം പറയുന്നത്.

ഇപ്പോൾ ഉള്ള കുട്ടിയെ താൻ വളച്ചത് ആണെന്നും തന്നെക്കാൾ കുറച്ച് വയസ്സ് ഇളയത് ആണെന്നും തന്റെ കാമുകി ഇപ്പോൾ ജീവിക്കുന്നത് ആ കുട്ടിയുടെ മരിച്ച് പോയ സഹോദരിയുടെ മക്കൾക്ക് വേണ്ടിയാണെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. പലർക്കും ഈ പ്രായത്തിൽ പ്രണയം തോന്നുമെങ്കിലും അത് തുറന്ന് പറയുവാൻ ആരും തയ്യാറാകില്ല. അവിടെയാണ് അരിസ്റ്റോ സുരേഷ് വ്യത്യസ്തനാകുന്നത്.

ഞാൻ സിനിമാലൊക്കേഷനിൽ വെച്ചാണ് തന്റെ കാമുകിയെ ആദ്യമായി കാണുന്നതെന്നും ഇഷ്ട്ടം പങ്ക് വെക്കുന്നതും. കല്യാണം കുറച്ച് കഴിഞ്ഞ് ആയിരിക്കും എന്ന് അറിയിച്ചു. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം തന്റെ മനസ്സിലും ഉണ്ടെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. വിവാഹത്തതിന് വേണ്ടി തന്റെ ശരീരത്തിൽ ഒരു മാറ്റവും വരുത്തില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Aristo Suresh concept of his marriage