അരി ഇങ്ങനെ ചെയ്യൂ.. ഈ ഞെട്ടുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും.!!

ദോശ ഉണ്ടാക്കുന്നതിനായി വെള്ളത്തിലിട്ടു വെച്ച അരിയും ഉഴുന്നും ഒന്ന് മുതിർന്നതിനു ശേഷം അരയ്ക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ഫ്രീസറിൽ എടുത്തുവയ്ക്കുക. അര ഗ്ലാസ് ഉഴുന്നിന് രണ്ടര ഗ്ലാസ് അരി എന്ന കണക്കിനാണ് ഇഡ്ഡലി ഉണ്ടാക്കാനായി ഇവിടെ എടുത്തിരിക്കുന്നത്. ഈ മാവ് ഇഡ്ഡലിക്കും ദോശയ്ക്കും ഉപയോഗിക്കാവുന്നതാണ്.

ഉഴുന്ന് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ആദ്യം ഉഴുന്ന് ഇടുന്ന വെള്ളം കഴുകി കളഞ്ഞതിനുശേഷം രണ്ടാമത് ഒഴിക്കുന്ന വെള്ളത്തിൽ ഉള്ള ഉഴുന്ന് ആണ് ഫ്രീസറിൽ വയ്ക്കേണ്ടത്. ഉഴുന്ന് അരയ്ക്കാനും ഇതേ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ഫ്രീസറിൽ വച്ച് കട്ടയായി ആണ് ഇരിക്കുന്നതെങ്കിൽ ഐസ് കട്ടകളും ഇതിലേക്ക് ഇട്ടു കൊടുക്കാം.

ആദ്യം ഉഴുന്ന് മാത്രമായി അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അരി അരയ്ക്കാൻ എടുക്കുക. ഉഴുന്ന് അരച്ചത് ബാക്കിയുള്ള വെള്ളം തന്നെയാണ് അരി അരയ്ക്കാനും എടുക്കേണ്ടത്. തണുത്തവെള്ളത്തിൽ അരയ്ക്കുന്നതുകൊണ്ടു തന്നെ മിക്സി ഒട്ടും ചൂട് ആവുകയില്ല. അരയ്ക്കുന്ന സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പ് കൂടി അതിലേക്ക് ഇട്ടു കൊടുക്കുക.

ഇനി ഉഴുന്ന് അരച്ച് എടുത്തു വച്ചിരിക്കുന്ന അതിലേക്ക് അരി അരച്ചെടുത്ത മാവ് കൂടി ചേർത്ത് നന്നായി ഇളക്കുക. ഇങ്ങനെ തണുത്ത വെള്ളത്തിൽ അരയ്ക്കുന്നതിനാൽ ഉഴുന്ന് നന്നായി പൊങ്ങി വരികയും ഒരിക്കലും മിക്സിയുടെ ജാറിനെ ചൂടാക്കുകയും ഇല്ല. ഇനി മാവിൻറെ പാത്രം അടച്ച് മാറ്റിവയ്ക്കുക. Video credit: Grandmother Tips