അമൃതം പൊടി ഉണ്ടോ.? എങ്കിൽ 5 മിനിറ്റിൽ അമൃതം പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. | Amrutham Podi Recipe

അമൃതം പൊടി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്വീറ്റിനെ കുറിച്ച് പരിചയപ്പെടാം. ഒരുപാട് ചേരുവകളൊന്നും തന്നെ ആവശ്യമില്ലാതെ പെട്ടെന്ന് തന്നെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുവാനായി ആദ്യം തന്നെ ഒരു പാൻ എടുത്തതിന് ശേഷം അതിലേയ്ക്ക് അരക്കപ്പ് അമൃതം പൊടി ഇട്ടു ചൂടാക്കി എടുക്കുക.

ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഇതേ പാനിൽ കുറച്ച് കപ്പലണ്ടി ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കുക. തണുത്ത ശേഷം ഇവയുടെ തൊലി കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ചെറിയ ചെറിയ തരിയോട് കൂടിയാണ് ഇത് പൊടിച്ച് എടുക്കേണ്ടത്. ശേഷം മറ്റൊരു പാത്രം എടുത്തിട്ട് അതിലേക്ക് അരക്കപ്പ് + 2 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക.

ശേഷം പഞ്ചസാര ഒന്ന് കാരമലൈസ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. ശേഷം ഇത് ഇളക്കി കൊടുക്കുമ്പോൾ നല്ലപോലെ പതഞ്ഞു പോകുന്നത് കാണാം. നല്ലപോലെ പതഞ്ഞു വരുമ്പോൾ നമ്മൾ നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി കൂടെ ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ

നേരത്തെ റോസ്റ്റ് ചെയ്ത് മാറ്റി വച്ചിട്ടുള്ള അമൃതം പൊടി കൂടി ഇട്ടു കൊടുക്കുക. നല്ലൊരു ഫ്ലേവർ കിട്ടാനായി അരടീസ്പൂൺ ഏലയ്ക്കാപ്പൊടിയും രണ്ടു നുള്ളു ഉപ്പും ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കാം. എന്നിട്ട് ഇവയെല്ലാം കൂടി നല്ലപോലെ ഇളക്കി കട്ട പിടിപ്പിച്ച് എടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Pachila Hacks