രണ്ടാം വിവാഹം തകർത്തു ! അമല പോളും കാമുകൻ ജഗത് ദേശായിയും തമ്മിലുള്ള വിവാഹത്തിന് കൊച്ചി സാക്ഷിയായി | Amala Paul second marriage with Jagat Desai

Amala Paul second marriage with Jagat Desai: മലയാളസിനിമയിൽ അരങ്ങേറ്റം നടത്തി ശേഷം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് അമല പോൾ.നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അമല. നായിക എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ മൈനയിലൂടെയാണ്. മൈനയിൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ച അമല വളരെ വേഗം തന്നെ സൗത്തിന്ത്യൻ സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി.

മൈന യിലെ അഭിനയത്തിന് തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി താരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്റ്റീവ് ആണ് അമല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി അന്യഭാഷ ചിത്രങ്ങൾ ചെയ്യുന്നതിനിടയിൽ മലയാള സിനിമകൾ ചെയ്യാനും താരം മടി കാട്ടാറില്ല. ഈയടുത്ത് അമല നായികയായി പുറത്തിറങ്ങിയ മലയാള ചിത്രം ടീച്ചർ താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ടെങ്കിലും കൂടുതൽ സമയവും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അമല. ഇപോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം.സുഹൃത്തായ ജഗദ് ദേശായി ആണ് അമലയുടെ പ്രിയതമൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ ആണ്.

കൊച്ചിയിൽ വെച്ചായിരുന്നു വിവാഹം. ലാവെൻഡർ നിറത്തിലുള്ള മനോഹരമായ ഔട്ട്ഫിറ്റ് ആണ് ഇരുവരും ധരിച്ചിരുന്നത്.ഈയടുത്ത് അമലയുടെ പിറന്നാൾ ദിനത്തിൽ റസ്റ്റ്റെന്റിൽ വെച്ച് ജഗദ് വളരെ സിനിമാറ്റിക് ആയി അമലയോട് നടത്തിയ പ്രൊപോസൽ അമല തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു.ഇതോടെയാണ് ഇരുവരും പ്രണയത്തിൽ ആണെന്ന വിവരം ആരാധകർ അറിഞ്ഞത് നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.ആടുജീവിതമാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ മലയാളം ചിത്രം. Amala Paul second marriage with Jagat Desai

View this post on Instagram

A post shared by Amala Paul (@amalapaul)