ഇനി ടെൻഷൻ വേണ്ട, അടുക്കളയിലെ പ്രശ്നങ്ങൾക്ക് പരിഹാരം.. വളരെ എളുപ്പത്തിൽ തന്നെ.. ഇതുപോലെ ട്രൈ ചെയ്യൂ.. | Kitchen Tips

എല്ലാ വീട്ടമ്മമാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കുറച്ച് കിച്ചൻ ടിപ്സ് നമുക്ക് നോക്കാം. നമ്മുടെ എല്ലാവരുടെയും വീടുകളിലെ വാഷ്ബേസിൻ അല്ലെങ്കിൽ സിങ്ങിനെ സൈഡിലുള്ള ഭിത്തി ചെളി ആകാറുണ്ട്. സ്ഥിരമായി വെള്ളവും സോപ്പും വീഴുമ്പോൾ ആണ് ഇങ്ങനെ അഴുക്ക് ഉണ്ടാകാറുള്ളത്. ഇത് പരിഹരിക്കാനായി കുറച്ച് കോൾഗേറ്റ് പേസ്റ്റ് അവിടെ തൂത്ത് കൊടുത്തിട്ട് സ്പോഞ്ച് വെച്ചിട്ട് നല്ലപോലെ

തുടച്ചു നോക്കൂ. അപ്പോൾ നല്ല രീതിയിൽ വെളുത്ത കിട്ടുന്നതായി കാണാം. ഭിത്തി മാത്രമല്ല ഷൂ വിന്റെ അടിവശത്തെ ഹീല് അതുപോലെതന്നെ സ്വിച്ച് ബോർഡിന്റെ ചെളി ഇതൊക്കെ പേസ്റ്റ് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. ഒരു തവണയെങ്കിലും കടല വെള്ളത്തിൽ ഇടാൻ മറന്നു പോയിട്ട് ഉള്ളവരാണ് നാം എല്ലാവരും. ഇങ്ങനെ വരുന്ന സന്ദർഭങ്ങളിൽ കടല പെട്ടെന്ന് കുതിർക്കാൻ ഒരു കാസ റോളിലേക്ക്

കടല ഇട്ടിട്ട് നല്ല തിളച്ച ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക എന്നിട്ട് കാസറോൾ അടച്ചു കുറച്ചുനേരം വയ്ക്കുകയാണെങ്കിൽ കടല നന്നായിട്ട് കുതിർന്നു കിട്ടുന്നതാണ്. അതുപോലെതന്നെ പപ്പടം കുറച്ചെടുത്ത് കഴിഞ്ഞ് പാക്കറ്റ് തുറന്നു ഇരുന്നാൽ കുറച്ചുനാൾ കഴിഞ്ഞ് പപ്പടത്തിന് കളറും രുചിയും മാറുന്നതായി കാണാം. എങ്ങനെ മാറാതിരിക്കാൻ ആയി ഒരു എയർ ടൈറ്റ് ബോക്സിൽ പപ്പടം വച്ചിട്ട് ഒരു ടേബിൾ

സ്പൂൺ ഉലുവ വിതറി ഇട്ട് നന്നായി അടച്ചുവെക്കുക. ഇങ്ങനെ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം. ദോശമാവ് ഉണ്ടാക്കി കഴിഞ്ഞ് പുള്ളി അധികമായി തോന്നുകയാണെങ്കിൽ ഒരു വാഴയില കീറിയെടുത്ത് ചെറുതായി കട്ട് ചെയ്തു മടക്കി മാവിലേക്ക് ഇറക്കിവെക്കുക യാണെങ്കിൽ പുളി കുറഞ്ഞ പാകത്തിന് കിട്ടുന്നതാണ്. അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന ഇതുപോലത്തെ കൂടുതൽ ടിപ്പുകൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Ansi’s Vlog