മികച്ചനടിക്ക് പേരിടൽ ചടങ്ങ് നടത്തി മമ്മൂട്ടി! വിൻസി അലോഷ്യസ് വിജയഗാഥ | Actress Vincy Aloshious name

Actress Vincy Aloshious name: മലയാള സിനിമയിലെ യുവനടിമാരിൽ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയുടെ ആക്ടിങ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നു മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ താരത്തിന്റെ കരിയറിലെ വളർച്ച എല്ലാവർക്കും പ്രചോദനം ആണ്.കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് താരം. രേഖ എന്ന ചിത്രത്തിലെ അഭിനയതിനാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

വികൃതി, കനകം കാമിനി കലഹം,ഭീമന്റെ വഴി, ജനഗണ മന, എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും താരം വളരെ മനോഹരമായി അഭിനയിച്ചു സിനിമ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകാരുമായി പങ്ക് വെയ്ക്കാറുള്ളത് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്.

ഇപോഴിതാ വിൻസി അലോഷ്യസ് എന്ന തന്റെ പേര് ‘win’c എന്ന് താൻ മാറ്റുകയാണ് എന്ന വാർത്തയാണ് താരം പങ്ക് വെയ്ക്കുന്നത്. ആരെങ്കിലും തന്നെ ‘win’ c എന്ന് വിളിക്കുമ്പോൾ തനിക്ക് ഒരുപാട് സന്തോഷമാകാറുണ്ട് എന്നും എന്നാൽ ഇപ്പോൾ തന്നെ അങ്ങനെ വിളിച്ചത് സാക്ഷാൽ മമ്മൂട്ടി ആണെന്നും താരം പറയുന്നു. അവാർഡ് നേട്ടത്തിൽ അഭിനന്ദിക്കാൻ മെഗാസ്റ്റാർ അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷർട്ടും താരം പങ്ക് വെച്ചു.

അതിൽ win c എന്നാണ് മമ്മൂക്ക താരത്തിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. മമ്മൂട്ടി തന്നെ അങ്ങനെ വിളിച്ചപ്പോൾ വയറ്റിനുള്ളിൽ ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ തോന്നി അത് കൊണ്ട് ഞാൻ സന്തോഷത്തോടെ എന്റെ പ്രൊഫൈൽ നെയിം മാറ്റുന്നു എന്നാണ് താരം പറയുന്നത്. ഇനി എല്ലാരും തന്നെ അങ്ങനെ വിളിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട് എന്നും താരം പറയുന്നു. വിൻ സി അലോഷ്യസ് എന്നാണ് താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നെയിം.

View this post on Instagram

A post shared by Win.C (@iam_win.c)