ഈ പഴത്തിന്റെ പേര് അറിയാമോ.? ഈ പഴം കഴിച്ചവരും കഴിച്ചിട്ടുള്ളവരും തീർച്ചയായും അറിയാൻ.!! | Aathachakka Benefits

Aathachakka Benefit Malayalam : അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ

ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ അല്ലെങ്കിൽ അവിടെ ഇവിടെയും തന്നെ വളർന്നു വരികയാണ് ചെയ്യാറുള്ളത്. ഏകദേശം 5 മുതൽ 10 മീറ്റർവരെ നീളത്തിൽ ഇവ വളരാറുണ്ട്. ധാരാളം ശാഖകളും നിറയെ ഇലകളും നിറഞ്ഞ ഒരു മരം ആണ് ഇവ. അതായത് ഇവ ഒരു അർദ്ധ നിത്യഹരിത വൃക്ഷമാണ്.

Aathachakka

ചില സമയങ്ങളിൽ കുറച്ച് ഇലകൾ പൊഴികാറുണ്ട്. 10 മുതൽ 20 സെന്റീമീറ്റർ വരെ നീളം ഇവയുടെ ഇലകൾ ഉണ്ടാകാറുണ്ട്. ഇലകളിൽ പ്രകടമായ ഞരമ്പുകളും കാണപ്പെടാറുണ്ട്. ഇലകൾ തിരുമുകയാണെങ്കിൽ ദുർഗന്ധം ഉണ്ടാകും. ഇവയുടെ പൂക്കൾ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുകയും നേർത്ത സുഗന്ധവും മാംസളമായ ദളങ്ങളും ആയിരിക്കും.

ഇവയുടെ പ്രതലം മിനുസമുള്ളതും നിറം ഇളം ബ്രൗൺ ആയിരിക്കും. 15 മുതൽ 20 വർഷം വരെ ആണ് ഇവയിൽ നിന്നും നല്ല കായ്ഫലം ലഭിക്കുക. ജീവകം സി കാൽസ്യം ഫോസ്ഫറസ് സിങ്ക് എന്നിവയെല്ലാം ഇവയുടെ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഫലത്തെ പറ്റി കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണാം. Video Credit : PK MEDIA – LIFE