കുപ്പി സൂത്രം! ഈ ടിപ്സുകൾ അറിഞ്ഞാൽ അടുക്കളപ്പണി ഇനി എന്തെളുപ്പം.. ഈ രഹസ്യങ്ങൾ അറിയാതെ പോയല്ലോ!! | 6 Useful Kitchen Tips

6 Useful Kitchen Tips Malayalam : അടുക്കള വൃത്തിയായി സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ഏറെ സമയം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ട്രിക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ദോശമാവ് ഒരുപാട് ദിവസം ഫ്രിഡ്ജിൽ ഇരിക്കുമ്പോൾ പുളിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി മാവ് അരച്ച് വയ്ക്കുമ്പോൾ തന്നെ പാത്രത്തിലെ മാവിനകത്തേക്ക് ഒരു വെറ്റില ഇട്ട് കൊടുത്താൽ മതി. തക്കാളിയുടെ തോൽ എളുപ്പത്തിൽ കളയാനായി തക്കാളി ഒരു ഫോർക്കിൽ കുത്തിയ ശേഷം സ്റ്റൗ കത്തിച്ച് അതിൽ പിടിച്ചാൽ മതി.

ഇങ്ങിനെ കുറച്ചു നേരം വയ്ക്കുമ്പോൾ തന്നെ തക്കാളിയുടെ തൊലി പൂർണമായും അടർന്നു വരുന്നതായി കാണാം. ദോശയും മറ്റും ഉണ്ടാക്കാനായി പ്ലേറ്റിൽ എണ്ണ എടുക്കുന്നതിന് പകരം ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ അടപ്പിൽ എണ്ണ തടവാനുള്ള ബ്രഷ്, ഇറങ്ങാവുന്ന വലിപ്പത്തിൽ ഒരു ഓട്ട ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി ആവശ്യമുള്ള എണ്ണ ഉപയോഗിച്ചാലും ബാക്കി പിന്നീടത്തെ ഉപയോഗത്തിനായി സൂക്ഷിച്ചു വയ്ക്കാനായി സാധിക്കും. വാഴക്കുല വെട്ടുമ്പോൾ ആവശ്യമുള്ള പഴം മാത്രം പെട്ടെന്ന് പഴുത്തു കിട്ടാനായി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ന്യൂസ് പേപ്പർ വച്ച് അതിലേക്ക് പടലകളായി പഴം ഇറക്കി വയ്ക്കുക.

6 Useful Kitchen Tips

ശേഷം ഒരു ചന്ദനത്തിരി കത്തിച്ച് പഴത്തിൽ കുത്തി വയ്ക്കാവുന്നതാണ്. പാത്രം ഒരു ദിവസം അടച്ചു വയ്ക്കുമ്പോൾ തന്നെ പഴത്തിന്റെ നിറം മാറി തുടങ്ങിയിട്ടുണ്ടാകും. അടുക്കളയിലെ ആവശ്യങ്ങൾക്കായി തേങ്ങാപ്പാൽ പിഴിഞ്ഞ് ബാക്കി വരികയാണെങ്കിൽ അത് കേടു കൂടാതെ സൂക്ഷിക്കാൻ ഐസിന്റെ ട്രെയിൽ ഒഴിച്ചു വെച്ചാൽ മതി. ആവശ്യമുള്ള സമയത്ത് ഓരോ ക്യൂബ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ ദിവസം ഇരിക്കുകയും ചെയ്യും. അടുക്കള ജോലിയിൽ ഈ ട്രിക്കുകൾ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്നതാണ്.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്നും കൂടുതൽ ടിപ്പുകളും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Ansi’s Vlog

Rate this post