ഈ ഒരു മാജിക് പേയ്സ്റ്റ് മതി വെറും 5 മിനുട്ടിൽ മിക്സി വൃത്തിയാക്കി എടുക്കാം.. അറിയാതെ പോയല്ലോ!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു കൊച്ചു ടിപ്പ് ആണ്. ഇന്ന് മിക്ക വീടുകളിലും ഉള്ള ഒന്നായിരിക്കും മിക്സി. വീട്ടമ്മമാരുടെ അടുക്കള സഹായി ആണ് മിക്സി. ദിവസവും നമ്മൾ മിക്സി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ മിക്സി അഴുക്കാകാറുണ്ട്. എങ്ങിനെ നമുക്ക് വളരെ പെട്ടെന്ന് വെറും

അഞ്ച് മിനിറ്റിനുള്ളിൽ മിക്സി വൃത്തിയാക്കിയെടുക്കാം എന്നതാണ് നമ്മൾ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്. അതിനായി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ഒരു മാജിക്കൽ പേസ്റ്റ് ആണ്. അതുപയോഗിച്ച് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ മിക്സി വൃത്തിയാക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ആ പേസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം ഒരു ബൗളിൽ 1 tbsp ബേക്കിങ്‌സോഡ, 1/2 tbsp വാഷിംഗ് ലിക്വിഡ് അല്ലെങ്കിൽ ഷാമ്പൂ എന്നിവ എടുക്കുക. എന്നിട്ട് അതിലേക്ക് വിനാഗിരി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്‌ത്‌ പേസ്റ്റ് രൂപത്തിലാക്കുക. അങ്ങിനെ നമ്മുടെ മാജിക്കൽ പേസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്. മിക്സി വൃത്തിയാക്കാൻ പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് ബഡ്‌സ്, ഈർക്കിൽ അല്ലെങ്കിൽ ടൂത് പിക്,

സ്‌പഞ്ച്, പഴയ ടൂത് ബ്രഷ് എന്നിവയൊക്കെ ആണ്. ഇതൊക്കെ ഉപയോഗിച്ച് എങ്ങിനെയാണ് മിക്സി വളരെ എളുപ്പത്തിൽ വൃത്തിയാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Mums Daily