12.5 സെന്റിൽ 2880 സ്ക്വയർ ഫീറ്റിന്റെ ആരെയും കൊതിപ്പിക്കുന്ന മനോഹരമായ വീട്.!! പുതിയ കാലത്തിന് യോജിച്ച വീട്.!! | 2880 sqft Beautiful Home Tour

2880 sqft Beautiful Home Tour Malayalam

2880 sqft Beautiful Home Tour Malayalam : 2880 ചതുരശ്ര അടിയിൽ 12.5 സെന്റിൽ പണിത ആ പ്രദേശത്തെ തന്നെ അതിമനോഹരമായ വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. വലിയ മതിലുകളാണ് കോമ്പൗണ്ടിൽ നൽകിരിക്കുന്നത്. അതുപോലെ എലിവേഷനിലേക്ക് കടക്കുമ്പോൾ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാല് സ്റ്റേജിൽ ഗ്രെ ആൻഡ് വൈറ്റ് നിറങ്ങളാണ് എലിവേഷനിൽ നൽകിരിക്കുന്നത്. സിറ്റ്ഔട്ടിൽ തുറന്ന കോർട്ടിയാർഡ് ചെയ്തിട്ടുണ്ട്. സിറ്റ്ഔട്ട്‌ ഒരു ലിവിങ് സ്പേസ് പോലെയാണ് ഒരുക്കിരിക്കുന്നത്. രണ്ട് സൈഡിലും ഇരിപ്പിടത്തിനുള്ള സൗകര്യം നൽകിട്ടുണ്ട്.

വീടിന്റെ പ്രധാന വാതിലിൽ മുഴുവൻ തേക്കിലാണ് ചെയ്തിരിക്കുന്നത്. ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ വലത് ഭാഗത്തായിട്ടാണ് ലിവിങ് സ്പേസ് ഒരുക്കിരിക്കുന്നത്. മനോഹരമായ രീതിയിലാണ് ലിവിങ് ഏരിയ ക്രമികരിച്ചിരിക്കുന്നത്. ഡബിൾ ഹൈറ്റിലാണ് ലിവിങ് ഏരിയ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിൽ രണ്ട് ഭാഗത്തായി ഗ്ലാസിന്റെ പാർട്ടിഷൻ കൊടുത്തതായി കാണാം.

വലത് വശത്ത് ലിവിങ് ഹാൾ ആണെങ്കിൽ ഇടത് വശത്ത് മാസ്റ്റർ ബെഡ്‌റൂമാണ്. വളരെ മികച്ച രീതിയിലാണ് മാസ്റ്റർ ബെഡ്‌റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകൾ, ചെറിയ സ്റ്റോറേജ് സൗകര്യം, ജിപ്സം സീലിംഗ്, നല്ലൊരു വാർഡ്രോബ് യൂണിറ്റ് തുടങ്ങിയവയെല്ലാം കാണാം. മുറിയുടെ ഒരു ഭാഗത്തായി സ്റ്റഡി ഏരിയ നൽകിരിക്കുന്നത് കാണാം. കുട്ടികൾക്കൊക്കെ ഇരുന്ന് പഠിക്കാനുള്ള സൗകര്യം എന്ന് വേണമെങ്കിൽ പറയാം. മുറിക്ക് അറ്റാച്ഡ് ടോയ്ലറ്റാണ് ചെയ്തിരിക്കുന്നത്.

വീട്ടിലെ ഗസ്റ്റ് ബെഡ്റൂമിലേക്ക് പോകുമ്പോൾ വലിയ സൈസിലാണ് കാണാൻ കഴിയുന്നത്. മാസ്റ്റർ ബെഡ്‌റൂമിൽ കണ്ടത് പോലെ ഒരു സ്റ്റഡി യൂണിറ്റ് ഇവിടെ കാണാം. അറ്റാച്ഡ് ടോയ്ലറ്റ് തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്. കൂടാതെ അത്യാവശ്യം വലിയ ഒരു സ്റ്റോറേജ് ഏരിയ നൽകിരിക്കുന്നതായി കാണാം. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം.Video Credit : REALITY _One

Total Area – 2880 SFT

Plot – 12.5 Cent

Owner – Sihab

1) Sitout

2) living Hall

3) Dining Hall

4) 3 Bedroom + Bathroom

5) Kitchen

5/5 - (1 vote)