തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ട! 4 സെക്കന്റിൽ ചിരകി എടുക്കാൻ ഇതാ എളുപ്പവഴി.. അടിപൊളി 2 ടിപ്പുകൾ.!! | 2 Useful Time Saving Kitchentips

അടുക്കള ജോലിയിൽ ഏറ്റവും പ്രയാസമേറിയ ജോലി എന്നാണെന്ന് ചോദിച്ചാൽ അധികവും വീട്ടമ്മമാർ പറയുന്നതും തേങ്ങാ ചിരകുന്നത് ആണെന്നാണ്. പലപ്പോഴും കൈക്ക് വേദനയും സമയവും ഏറെ എടുക്കുന്ന ഒരു ജോലി തന്നെയാണ് തേങ്ങ ചിരകിയെടുക്കുക എന്ന് പറയുന്നത്. എന്നാൽ തേങ്ങയില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുക എന്നത് അസാധ്യമായ

കാര്യമാണ് എന്നിരിക്കെ വളരെയധികം വിഷമത്തോടെ യാണെങ്കിലും പലരും ഈ ഒരു ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. ഈ സാഹചര്യ ത്തിൽ എങ്ങനെ വീട്ടമ്മ മാർക്ക് വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകി എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഇന്ന് മാർക്കറ്റുകളിലും മറ്റും തിരക്ക് ചിരകിയ തേങ്ങ പായ്ക്കറ്റിൽ കിട്ടുന്നത് സുലഭമാണ്. എന്നിരുന്നാൽ തന്നെ അത് അല്ലാതെയുള്ള സാഹചര്യത്തിൽ

സാധാരണക്കാരായ വീട്ടമ്മമാർക്ക് എങ്ങനെ തേങ്ങ ചിരകി സൂക്ഷിക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് തേങ്ങ ചിരട്ടയിൽ നിന്ന് വേർ പെടുത്തി എടുക്കുകയാണ്. ചെറിയ കഷ്ണങ്ങളാക്കിയോ മറ്റോ ചിരട്ടയിൽ നിന്ന് തേങ്ങ വേർപെടുത്തി എടുക്കാവുന്നതാണ്. ഇതിനായി കത്തി ഉപയോഗിച്ച് പുളി എടുക്കു കയോ അല്ലാത്തപക്ഷം ചിരട്ട തേങ്ങ ഉൾപ്പെടെ ഒന്ന് ചൂടാക്കിയശേഷം കട്ടിയുള്ള

ഒരു വസ്തു ഉപയോഗിച്ച് ചിരട്ട കമഴ്ത്തി വെച്ച് നന്നായി തട്ടി എടുക്കുകയോ ചെയ്താൽ തേങ്ങ വളരെ പെട്ടെന്ന് തന്നെ ചിരട്ടയിൽ നിന്ന് വിട്ടുകിട്ടുന്നതിന് സഹായകമാണ്. ഇങ്ങനെ ചിരകിയെടുത്ത തേങ്ങ മിക്സിയുടെ ചെറിയ ജാറിലേക്ക് ചെറിയ കഷണ ങ്ങളാക്കി ഇടാവുന്നതാണ്. അതിനുശേഷം മിക്സി ഓണാക്കി ഒന്ന് കറക്കി എടുക്കു മ്പോൾ തന്നെ ചിരകിയത് പോലെയുള്ള തേങ്ങ നമുക്ക് വളരെ പെട്ടെന്ന് തന്നെ കിട്ടും. 2 Useful Time Saving Kitchentips .. Video Credits : DIY Girl Anu