ഒന്നും ചേർക്കാതെ തന്നെ കറ്റാർവാഴ ജെൽ സൂക്ഷിക്കാം.!! ഇത് ശരിക്കും എങ്ങനെ വൃത്തിയാക്കും സൂക്ഷിക്കും എന്ന് അറിയാമോ.!! | 2 Methods For Removing Latex in Aloevera Malayalam

2 Methods For Removing Latex in Aloevera Malayalam : നമ്മുടെ സ്കിൻ ഇലാസ്ടിസിറ്റി വർധിപ്പിക്കുവാനും തിളക്കം കൂട്ടാനും ചുളിവുകൾ കുറക്കാനും കാലങ്ങളായി നമ്മൾ ഉപയോഗിച്ച് വരുന്ന ഒന്നാണ് അലോവേര. ഒരുപാട് ഉപകാരങ്ങൾ നമുക്ക് ചെയ്യുന്ന ഇവ ശരിക്ക് ക്ലീൻ ചെയ്യുവാനും സൂക്ഷിക്കുവാനും അറിയില്ലെങ്കിൽ നല്ല പണിയും കിട്ടാൻ സാധ്യത ഉണ്ട്. എങ്ങനെ അലോവേര വൃത്തിയാകുക എന്നതിനെ കുറിച്ചും സൂക്ഷിക്കും എന്നതിനെ കുറിച്ചും നമുക്ക് നോക്കാം.

ആദ്യം കറ്റാർവാഴ എടുത്ത് അതിന്റെ ഇല മുറിച്ചു കുത്തിചാരി വെക്കുകയോ അല്ലെങ്കിൽ ചെറിയൊരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ ഇറക്കി വെക്കുകയോ ചെയ്യാം. കറ്റാർവാഴയിൽ കാണപ്പെടുന്ന ഒരുതരം പശയുണ്ട്. മഞ്ഞ നിറത്തിലുള്ള ഇവയെ ലടെക്സ് എന്നാണ് വിളിക്കുന്നത്. ഇത് ശരിക്ക് കളയാതെ കറ്റാർവാഴയുടെ ജൽ ഉപയോഗിച്ചാൽ അത് പാർഷ്വഫലത്തിന് ഇടയാക്കും. ചിലർക്ക് ചൊറിച്ചിലും ആസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്.

അതുകാരണം കുറഞ്ഞത് അര മണിക്കൂർ നേരമെങ്കിലും ആ പശ കളയാൻ വെക്കണം.ശേഷം എടുത്ത് രണ്ട് വശങ്ങളിലെ മുള്ള് പോലുള്ള ഭാഗത്ത് നിന്ന് ചെറുതായി മുറിച്ചു കളയാം. അപ്പോൾ നടുവിലൂടെ മുറിച്ചു കളയാൻ എളുപ്പമാകും. എന്നിട്ട് ഒരു സ്പൂൺ ഉപയോഗിച്ച് അതിന്റെ ജെൽ നീക്കിയെടുക്കാം.

ഇത്രയും ചെയ്ത് കഴിഞ്ഞാൽ നല്ല ഫ്രഷ് അലോവേര ജെൽ കിട്ടും.ഇനി ഇത് എങ്ങനെ സൂക്ഷിക്കണം എന്ന് നോക്കാം. അതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാർ എടുത്ത് അതിലിട്ട് നല്ല വണ്ണം അടിച്ചെടുക്കുക എന്നതാണ്. എന്നാൽ ജെൽ പോലെ ഉള്ളത് വെള്ളം പോലെ ആയി കിട്ടും. എന്നിട്ട് ഫ്രിഡ്ജിന്റെ ഐസ് പാക്കിൽ ഒഴിച്ച് വെച്ച് ഐസ് ക്യൂബ്സ് ആക്കി സൂക്ഷിക്കാം.Video Credit : ATHIRA MOHAN

Rate this post