
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ആണോ.? ഇത് തീർച്ചയായും അറിയണം.!! | 15 Useful Kitchen Tips
15 Useful Kitchen Tips Malayalam : വീട്ടമ്മമാർക്ക് ഉപകരർഥമായ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം. വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കുറെ ദിവസത്തേക്ക് നിറം മാറാതിരിയ്ക്കാൻ 1 ടീസ്പൂൺ ഉപ്പും 1 ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു കണ്ടെയ്നറിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി. പാത്രങ്ങൾ, ഡ്രെസ്സുകൾ എന്നിവ വെക്കുന്ന കബോർഡിലൊക്കെ ഒരു പൂപ്പൽ
അല്ലെങ്കിൽ ഈർപ്പം പോലുള്ളവയൊക്കെ വരാറുണ്ട്. ഇങ്ങനെ വരാതിരിക്കാൻ ഒരു കുഞ്ഞുപാത്രത്തിൽ അരിയെടുത്ത് അവിടങ്ങളിൽ വെച്ച് കൊടുത്താൽ മതി. കത്രികയുടെ മൂർച്ച പോയിട്ടുണ്ടെങ്കിൽ അത്കൊണ്ട് കുറച്ച് നേരം മുട്ടത്തൊണ്ട് മുറിക്കുക. അപ്പോൾ കത്രികക്ക് മൂർച്ച കിട്ടും. അതുപോലെ തന്നെ മിക്സിയുടെ ബ്ലേഡ് മൂർച്ച കുറഞ്ഞിട്ടുണ്ടെങ്കിൽ മുട്ടത്തൊണ്ട് ഇട്ട് രണ്ടുമൂന്ന് പ്രാവിശ്യം അടിച്ചാൽ മതി.

തറയിൽ എണ്ണ പോയാൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണല്ലേ? കുറച്ച് അരിപ്പൊടി എടുത്ത് കളഞ്ഞു പോയ എണ്ണയിലേക്ക് ഇട്ടു കൊടുത്ത് ഒരു പേപ്പർ വെച്ച് പൊടി കോരിയെടുക്കുക. നല്ല വൃത്തിയാകും. തേങ്ങ കേടാവാതിരിക്കാൻ ഉപ്പ് മതി. ഉപ്പ് നന്നായി അപ്ലൈ ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉപ്പിന് പകരം വിനെഗർ അപ്ലൈ ചെയ്താലും മതിയാകും.
പൊട്ടിക്കാത്ത തേങ്ങ ആണെങ്കിൽ കണ്ണിന്റെ ഭാഗത്തെ ചകിരി കളയാതെ വെക്കുക. തേങ്ങ ചീഞ്ഞതാണോ എന്ന് മനസ്സിലാക്കാൻ കണ്ണിന്റെ ഭാഗത്തു വെള്ളം ഉണ്ടോ എന്ന് നോക്കിയാൽ മതി. തേങ്ങ ചിരട്ടയിൽ നിന്ന് അടർന്നു പോകാതിരിക്കാൻ പൊട്ടിക്കുന്നതിന് 2 മണിക്കൂർ മുമ്പ് വെള്ളത്തിലിട്ടു വെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Thaslis Tips World